അങ്കമാലി: കറുകുറ്റി മർച്ചന്റസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 23ന് ഉച്ചകഴിഞ്ഞ് 2ന് കറുകുറ്റി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ് ജോജി പീറ്റർ അദ്ധ്യക്ഷനാകും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഏ.ജെ. റിയാസ് മുഖ്യപ്രഭാഷണവും, ജില്ല ട്രഷറർ സി. എസ്. അജ്മൽ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും. ജില്ല വൈസ് പ്രസിഡണ്ട് എം.കെ. രാധാകൃഷ്ണൻ മുഖ്യ വരണാധികാരി ആയിരിക്കും.