പെരുമ്പാവൂർ: വൈദ്യുതി ബോർഡിൽ നിന്നും പെൻഷൻ പറ്റിയവരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിനെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ഐ.എൻ.ടി.യു.സി സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. പെരുമ്പാവൂർ വൈദ്യുതി ഭവന് മുന്നിലെ ധർണ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ട്രഷറർ എം.കെ. അനിമോൻ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജിൻ ജോസഫ്, ജില്ലാ സെക്രട്ടറി സി.എം. യൂസഫ്, മുൻ സംസ്ഥാന സെക്രട്ടറി എം.കെ സുരേഷ്, വി.പി സന്തോഷ്. പി.ജി. സജീവ്, ബാലമുരുകൻ എന്നിവർ സംസാരിച്ചു.