പെരുമ്പാവൂർ: ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്കൂളിൽ പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ഹയർ സെക്കന്ററി (വൊക്കേഷണൽ) പഠനത്തോടൊപ്പം മൃഗ സംരക്ഷണ മേഖലയിൽ തൊഴിൽ നൈപുണ്യ വിദ്യാഭ്യാസം കൂടി ലഭിക്കുന്ന ഡയറി ഫാർമർ ഓൺട്രപ്രണർ എന്ന കോഴ്സിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഓൺലൈനായി ആപ്ലിക്കേഷൻ സൗജന്യമായി സമർപ്പിക്കാൻ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് തുടങ്ങി. വിവരങ്ങൾക്ക്: 99477 01623