മരട്: മരട് നഗരസഭ 19-ാം ഡിവിഷനിലെ ജനകീയം വയോമിത്രം ക്ലബ്ബിന്റെയും പകൽ വീടിന്റെയും 6-ാം വാർഷിക സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ അദ്ധ്യക്ഷ ബേബി പോൾ അദ്ധ്യക്ഷയായി. ചെയർമാൻ ആന്റണി ആശാൻപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന പൗരന്മാരെ ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. ക്ലബ്ബ് പ്രസിഡന്റ് ജോയ് കാക്കാര, സെക്രട്ടറി ടി.എസ്. ലെനിൻ, കെ.വി. പീറ്റർ, മേരി അഗസ്റ്റിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ഫെമിത, ശ്രുതി മെറിൻ ജോസഫ്, ഡോ. നിമ, ശ്രീരാജ്, സിനി സന്ധ്യാവ് എന്നിവർ സംസാരിച്ചു. വയോധികരുടെ വിനോദ പരിപാടികളും ഉണ്ടായിരുന്നു.