panchayath
പായിപ്ര പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് നടത്തുന്നു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്രോതസുകൾ, റബ്ബർ തോട്ടങ്ങൾ, മറ്റ് കൃഷിയിടങ്ങൾ, വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ തുടങ്ങി കൊതുകുവളരാൻ സാദ്ധ്യതയുള്ള ഇടങ്ങൾ ശുചീകരിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷോഫി അനിൽ അദ്ധ്യക്ഷനായി. മുൻപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം.സി. വിനയൻ,​ വാർഡ് മെമ്പർമാരായ എം.എ. നൗഷാദ്,​ വിജി പ്രഭാകരൻ, പഞ്ചായത്ത് സെക്രട്ടറി ഹസിന പി. മൈതീൻ, അസി.സെക്രട്ടറി അസിസ്, തൊഴിലുറപ്പ് ജീവനക്കാർ ഹരിതസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.