vss

മൂവാറ്റുപുഴ: വിശ്വകർമ്മ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയൻ യുവജന ഫെഡറേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ വിശ്വകർമ്മ ഭവനിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. വഴിത്തല ഇംഗ്ലീഷ് അക്കാഡമി ഡയറക്ടർ കെ.ആർ. സോമരാജൻ ക്ലാസിന് നേതൃത്വം നൽകി. വി.എസ്.എസ് യുവജന ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് അഭിജിത്ത് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.കെ. സിനോജ്, വൈസ് പ്രസിഡന്റ്‌ അഞ്ചൽ മുരളി,​ ആനന്ദ് അനിൽകുമാർ,​ കെ.കെ. രവീന്ദ്രൻ, അമ്പിളി സുഭാഷ്, ഷീബ ദിനേശ്, മനു ബ്ലായിൽ, ദേവിക ബിജു എന്നിവർ സംസാരിച്ചു.