കൊച്ചി: കൾച്ചറൽ അക്കാഡമി ഫോർ പീസും സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും ചേർന്ന് യൂത്ത് സമ്മിറ്റും ലാപ്‌ടോപ്പ് വിതരണവും സംഘടിപ്പിച്ചു. പകുതിവിലയിൽ 60 ലാപ്‌ടോപ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
സ്റ്റേറ്റ് അറ്റോർണിയും ബാർ കൗൺസിൽ വൈസ് ചെയർമാനുമായ അഡ്വ. എൻ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ അക്കാഡമി സ്ഥാപക ചെയർപേഴ്‌സണും കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ബീന സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ്. പ്രകാശ്, നഗരസഭാ കൗൺസിലർ ഷീബാലാൽ, ഫാ. തോമസ് പുളിക്കൽ എന്നിവർ പങ്കെടുത്തു.