കാലടി: കനത്ത മഴയെ തുടർന്ന് മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ നടുവട്ടം മുണ്ടങ്ങാമറ്റം റോഡ് സൈഡു ചേർന്നുള്ള കുളത്തിന്റെ അരിക് ഇടിഞ്ഞു അപകടാവസ്ഥയിൽ. 1985ൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ജലസേചനത്തിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള മൈനർ ഇറിഗേഷൻ പദ്ധതിയുടെ ഉൾപ്പെട്ടതാണ് കുളവും പമ്പിംഗ് ഹൗസും. വളരെ അപകടാവസ്ഥയിൽ ഉള്ള ഇതു വഴിയുള്ള യാത്രാ ക്കാർ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ പി.ജെ. ബിജു പറഞ്ഞു.