കൊച്ചി: എംപ്ലോയ്‌മെന്റ് ജില്ലാ ഡയറക്ടറും സാമൂഹ്യ പ്രവർത്തകനുമായ വി.കെ. കൃഷ്ണന്റെ നവതി ആഘോഷിച്ചു. കരിക്കാമുറി റെസിഡന്റ്സ് അസോസിയേഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ആഘോഷത്തിൽ പ്രൊഫ. എം.കെ. സാനു മുഖ്യ പ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എം.എൽ.എ, സീനിയർ സിറ്റിസൺ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ മാങ്ങാട്ട് എന്നിവർ പൊന്നാടയണിയിച്ചു. കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സാദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, കൗൺസിലർ പദ്മജ എസ്. മേനോൻ, കെ.വി.പി. കൃഷ്ണകുമാർ, ഡോ. സഭാപതി, ജിജോ പാലത്തിങ്കൽ, സി.ഡി. അനിൽകുമാർ, ജോയ് കെ. ദേവസി, സിസ്റ്റർ ശാന്തി, അഡ്വ. ശിവദാസമേനോൻ, പ്രദീപ് എന്നിവർ പ്രസംഗിച്ചു.