കൊച്ചി: സമാധാനവും സുസ്ഥിതിയും നിലനിറുത്താൻ ഭരണഘടന ഉറപ്പുനൽകുന്ന ഉദാത്തമൂല്യങ്ങളായ സാമൂഹികനീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയണമെന്ന് ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. സ്ത്രീകളും കുട്ടികളും ചൂഷണംചെയ്യപ്പെടാതിരിക്കാൻ സമൂഹം ജാഗരൂകരാകണം. സന്ന്യാസിനി സമൂഹങ്ങളുടെ അന്തർദ്ദേശീയ വേദിയായ തലീത്താകും അമൃത് കേരളയും സംഘടിപ്പിച്ച ജനറൽ അസംബ്ലിയും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അമൃത് തലീത്താക് കേരള കോ ഓഡിനേറ്റർ സിസ്റ്റർ റെജി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.
അമൃത് തലീത്താകും ഇന്ത്യ പ്രസിഡന്റ് സിസ്റ്റർ മീര തെരേസ്, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കപ്പിള്ളി, സെക്രട്ടറി സിസ്റ്റർ ജൂഡി വർഗീസ്, ട്രഷറർ സിസ്റ്റർ ഗ്രേസി തോമസ്, ജോയിന്റ് സെക്രട്ടറി സിസ്റ്റർ റെജി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.