y

പിറവം: പിറവം നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പോലീസ്, തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ, പോലീസ്, വ്യാപരി സംഘടനകൾ എന്നിവർ സഹകരിച്ചാണ് ശുചീകരണം. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. അഡ്വ.ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഷൈനി ഏലിയാസ്, പിറവം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഡി.എസ് ഇന്ദ്രരാജ്, സബ് ഇൻസ്പെക്ടർ തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. സി.എസ്. ബാബു, സോമൻ വല്ലയിൽ, ക്ലീൻ സിറ്റി മാനേജർ സി.എ നാസർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സിജു, അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി.