വൈപ്പിൻ: മലയാള കലാകാരന്മരുടെ ദേശീയ സംഘടനയായ നന്മയുടെ എറണാകുളം ജില്ലകമ്മിറ്റി സംഘടിപ്പിച്ച നന്മ സർഗോത്സവം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഹാളിൽ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുല്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.എൻ.ആർ. കുമാർ, സംസ്ഥാന സമിതി അംഗം പ്രമോദ് മാലിപ്പുറം, ദിനേശ് പുളിമുഖം, ചെറായി സരേഷ്, കെ. ടി. സുനിൽകുമാർ, ജയദേവൻ കോട്ടുവള്ളി, സീന ജോസ്, ടി. രാജികുമാർ എന്നിവർ സംസാരിച്ചു.