ആലുവ: കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന് എംപ്ലോയീസ് സംഘ് (ബി.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ അദ്ധ്യക്ഷനായി. സംഘ് ജനറൽ സെക്രട്ടറി കെ.പി. കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് കെ.ബി. പ്രദീപ്, കെ.പി. കൃഷ്ണദാസ്, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സതീഷ് ആർ. പൈ (പ്രസിഡന്റ്), പി.പി. ബാബു (വർക്കിംഗ് പ്രസിഡന്റ്), എസ്. ശ്രീകുമാർ (സെക്രട്ടറി), അഭിലാഷ് (ജോയിന്റ് സെക്രട്ടറി), എസ്.എസ്. സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.