വൈപ്പിൻ: കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി റസിഡൻസ് അസോസിയേഷൻ അംഗം. യാത്രക്കിടെ പുതുവൈപ്പ് ചക്കാലക്കൽ സോളമന്റെ ഒന്നര പവന്റെ കൈ ചെയിനാണ് നഷ്ടപ്പെട്ടത്. തെക്കൻ മാലിപ്പുറം ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ അംഗം പാലക്കൽ ലീന ജോസിക്കാണ് ചെയിൻ ലഭിച്ചത്. ചെയിൻ നഷ്ടപ്പെട്ട വിവരം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ലീന അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിച്ചു. ലീനയുടെ വീട്ടിലെത്തി സോളമൻ ചെയിൻ സ്വീകരിച്ചു. ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് , അപ്പെക്‌സ് സെക്രട്ടറി എൻ.ജെ.ആന്റണി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചെയിൻ കൈമാറിയത്.