photo

വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് അപ്പെക്‌സ് കൗൺസിലും ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറായി യൂണിറ്റും ചേർന്ന് നടത്തിയ ഗ്രാമ വിജ്ഞാനോത്സവം 2024 സമാപിച്ചു. ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് സേവി താണിപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എഡ്‌റാക് ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ.എ. നസീർ മുഖ്യാതിഥിയായിരുന്നു. പി.കെ. ഭാസി, കെ.ജി. ജോളി, എം.കെ. ദേവരാജൻ, എ.കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.