shaji
തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനകീയ ട്രാഫിക് വാർഡൻ എച്ച്.ജെ.ഇസ്മയിലിനെ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ആദരിക്കുന്നു

ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസും അനുമോദന സമ്മേളനവും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാർ അദ്ധ്യക്ഷനായി. ഇബ്രാഹിം ബാബു ക്ലാസെടുത്തു. വാർഡ് മെമ്പർ കെ.ഇ. നിഷ, ലൈബ്രറി സെക്രട്ടറി കെ.പി. അശോകൻ, എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്ന ജനകീയ ട്രാഫിക് വാർഡൻ തുരുത്ത് എച്ച്.ജെ. ഇസ്മയിലിനെ ആദരിച്ചു. സംസ്ഥാന, ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളായ നയന പ്രമോദ്, നകുൽ പ്രമോദ്, ഹൃദ്യാ പാർവതി, അനുശ്രീ അനിൽകുമാർ എന്നിവരെ അനുമോദിച്ചു.