ചോറ്റാനിക്കര: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കരയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സേവാഭാരതി ചോറ്റാനിക്കര സമിതി ഉപാദ്ധ്യക്ഷൻ രഘുനന്ദനൻ ഉദ്ഘാടനം ചെയ്തു. നഗർ ബൗദ്ധിക് പ്രമുഖ് ഷൈജു ശങ്കരൻ, അംബിക ചന്ദ്രൻ, ബിജു ചോറ്റാനിക്കര എന്നിവർ സംസാരിച്ചു. പ്ലസ് 2, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.