രാമമംഗലം: കലാനിലയം രാമമംഗലം രതീഷിന് കഴിഞ്ഞ 25 വർഷത്തെ കലാസപര്യക്ക്
ശിഷ്യരും നാട്ടുകാരും കലാസ്വാദകരും ചേർന്ന് സുവർണ മുദ്റ സമർപ്പിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ് മുദ്റ നൽകിയത്. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. സ്റ്റീഫൻ അദ്ധ്യക്ഷനായി. കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ കീർത്തി പത്രം സമർപ്പിച്ചു. വി.കലാധരൻ, അനൂപ് ജേക്കബ് എം.എൽ.എ, ജിജോ ഏലിയാസ്, തൃക്കാമ്പുറം ജയദേവൻ, ജയചന്ദ്രൻ ഷഡ്കാലം, പാലക്കാട് ശശി, മധു കണിശ്ശാമറ്റം, സിന്ദു പീറ്റർ എന്നിവർ സംസാരിച്ചു.