rain
കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം ജ്യൂസ്ട്രീറ്റിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ

കൊച്ചി: നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ യജ്ഞം കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ നടന്നു. എറണാകുളം ജ്യൂസ്ട്രീറ്റിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൗൺസിലർ മനു ജേക്കബ് നിർവഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലിൽ, സൗത്ത് ബ്രാഞ്ച് പ്രസിഡന്റ് ജെയിൻ ഖേർ സിംഗ്, നോർത്ത് ബ്രാഞ്ച് പ്രസിഡന്റ് സുരേഷ് ബാബു, മുൻ കൊച്ചി മേയർ സൗമിനി ജയിൻ തുടങ്ങിയവർ സംബന്ധി​ച്ചു.