kanj
കാഞ്ഞൂർ എസ്.എൻ.ഡി.പി ശാഖയിലെ ഗുരുപ്രസാദം കുടുംബയോഗം വാർഷികം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാഞ്ഞൂർ എസ്.എൻ.ഡി.പി ശാഖയിലെ ഗുരുപ്രസാദം കുടുംബയോഗം വാർഷികം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് സുഭാഷ് പറക്കാട്ട് അദ്ധ്യക്ഷനായി. ഷീല കൂത്താട്ടുകുളം മുഖ്യപ്രഭാഷണം നടത്തി. വിനയൻ ശ്രീമൂലനഗരം ക്ലാസ് എടുത്തു. കുടുംബയോഗം സെക്രട്ടറി ലേഖ ആനന്ദൻ, ശാഖ വൈസ് പ്രസിഡന്റ് മുരളി, രാജേഷ്, വനിതാസംഘം പ്രസിഡന്റ് ഷിജി കുഞ്ഞുമോൻ, ശ്രീമൂലനഗരം ശാഖ പ്രസിഡന്റ് നന്ദകുമാർ, സദാനന്ദൻ പുനമഠം എന്നിവർ പ്രസംഗിച്ചു.