കോലഞ്ചേരി: അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുന്നു. 100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ, ബിരുദ ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് ജേതാക്കൾ, മുഖ്യമന്ത്റിയുടെ പ്രതിഭാ പുരസ്‌കാരം നേടിയവരെയും അനുമോദിക്കും. നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളേയും അവാർഡിന് പരിഗണിക്കും. 22ന് മുമ്പ് അപേക്ഷകൾ എം.എൽ.എ ഓഫീസിൽ നേരിട്ടോ advpvsreenijinmla@gmail.com മെയിൽ ഐഡിയിലോ മാർക്ക് ലിസ്​റ്റ്, ഫോൺ നമ്പർ സഹിതം നൽകണം.