കൊച്ചി: പരാജയം എങ്ങനെ നേരിടണമെന്ന് പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് അറിയില്ലെന്നും ഇവരെ കൈപിടിച്ചുയർത്താൻ ഫാമിലി ക്ലബ്ബുകൾ മുൻകൈ എടുക്കണമെന്നും പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു . എറണാകുളം സെഞ്ചുറി ഫാമിലി ക്ലബിന്റെ 36-ാം വാർഷിക ആഘോഷ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ലബിന്റെ വിവിധ വികസന പദ്ധതികളുടെയും വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ക്ലബ് സ്ഥാപക അംഗങ്ങളെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് എം.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ദിനേശ് മണി, കൊച്ചി കോർപ്പറേഷൻ കൗൺസിലർ വൽസല കുമാരി, ഓൾ കേരള ക്ലബ്ബ് അസോസിയേഷൻ പ്രസിഡന്റ് ജോസ്‌കുട്ടി സേവ്യർ, സെഞ്ച്വറി ക്ലബ് സെക്രട്ടറി കെ.ആർ. സജീവ്, മുൻപ്രസിഡന്റ് ഡോ. അജയകുമാർ, ക്ലബ്ബ് സ്ഥാപക അംഗങ്ങളും മുൻ പ്രസിഡന്റുമാരുമായ ബാബു സി. ജോർജ്, പി.ഒ. സാംസൺ, സി.ജെ. ചാർളി, ബേബി ജോൺ, ഫ്രാൻസിസ് കെ. പോൾ, മാത്തൻ വർഗീസ്, ജി.സി.പി പോൾ, ക്ലബ്ബ് വനിതാ വിംഗ് സാരഥികളായ സന്ധ്യ, കമലം തുടങ്ങിയവർ സംസാരിച്ചു.