പറവൂർ: മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഗുരുദേവ ദർശനം ആയുധമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ശ്രീനാരായണ ദർശനോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവർണമേധാവിത്വവും ജാതിക്കോയ്മയും തിരിച്ചുവരികയാണ്. കാലാതിവർത്തിയായ ഗുരുദേവദർശനങ്ങൾ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ പുതിയൊരു സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുമെന്നും സതീശൻ പറഞ്ഞു.
യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഗുരുദേവ സന്ദേശം നൽകി. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ പ്രമുഖവ്യക്തികളെ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും ആഘോഷകമ്മിറ്റി കൺവീനർ എം.കെ. ആഷിക് ദർശനോത്സവ അവലോകനവും നടത്തി. യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു. യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, വി.പി. ഷാജി, ടി.എം. ദിലീപ്, ടി.പി. കൃഷ്ണൻ, പെൻഷനേഴ്സ് ഫോറം കേന്ദ്രസമിതി അംഗം ഐഷ രാധാകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം അഡ്വ. പ്രവീൺ തങ്കപ്പൻ, എം.എഫ്.ഐ കോഓഡിനേറ്റർ ജോഷി പല്ലേക്കാട്ട് എന്നിവർ സംസാരിച്ചു.
-----------------------------------------------------------------
വ്യവസായത്തിനും പ്രാമുഖ്യം
വേണം: യോഗം പ്രസിഡന്റ്
പുതിയകാലഘട്ടം മനസിലാക്കി സമുദായാംഗങ്ങൾ വ്യാവസായത്തിനും പ്രാമുഖ്യം നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ പറഞ്ഞു. ജോലി മാത്രമാകുരുത് പുതിയതലമുറയുടെ ലക്ഷ്യം. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസത്തോടൊപ്പം ഗുരുദേവ ദർശനങ്ങളും പഠിക്കാൻ അവസരമൊരുക്കണമെന്നും ഡോ. എം.എൻ. സോമൻ പറഞ്ഞു.
--------------------------------------------------------------
മുൻകാല നേതാക്കളെ അനുസ്മരിച്ചു
പറവൂർ യൂണിയൻ നേതൃത്വം നൽകിയ മുൻകാല നേതാക്കളുടെ അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഇ.എസ്. ഷീബ അനുസ്മരണ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, വൈദികയോഗം സെക്രട്ടറി അഖിൽശാന്തി എന്നിവർ സംസാരിച്ചു. ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണവും നിമിഷ ജിബിലീഷിന്റെ മോട്ടിവേഷൻ ക്ളാസും നടന്നു. ഗുരുദേവ വിഗ്രഹത്തിൽ പൂജയും സമർപ്പണത്തിനും ശേഷം കലാപരിപാടികളോടെ ദർശനോത്സവം സമാപിച്ചു.