പെരുമ്പാവൂർ: രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖ വ്യക്തിത്വവും പെരുമ്പാവൂർ നഗരസഭാ മുൻ ചെയർമാനും ദീർഘകാലം എസ്.എൻ.ഡി.പി. യോഗം ഡയറക്ടറുമായിരുന്ന ഡോ. കെ.എ. ഭാസ്‌കരന്റെ ഒന്നാം ചരമവാർഷിക സമ്മേളനം ഭാസ്കരീയം നാളെ വൈകിട്ട് 4 ന് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം ഇന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പി.കെ. സോമന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഎം. ജില്ല സെക്രട്ടറി അഡ്വ: സി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ഭാസ്‌കരീയം സ്മരണിക പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പ്രകാശനം ചെയ്യും. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബിന് തുക കൈമാറിക്കൊണ്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കും. ജയരാജ് വാര്യരുടെ കാരിക്കേച്ചർ, തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ യൂസഫ് കാരക്കാട്, പിന്നണി ഗായിക രഞ്ജിനി ജോസ്, ഭാഗ്യരാജ് എന്നിവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടക്കും.