kklm
ബിഎംസ് പിറവം മേഖല പ്രവർത്തക സമിതി ജില്ലാ പ്രസിഡന്റ് സതീഷ്. ആർ.പൈ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ബി.എം.എസ് പിറവം മേഖല പ്രവർത്തക സമിതി കൂത്താട്ടുകുളം എസ്.എൻ.ഡി.പി ഹാളിൽ നടന്നു. മേഖല പ്രസിഡന്റ്‌ ഷൈൻ കെ.ബിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം എറണാകുളം ജില്ലാ പ്രസിഡന്റ്‌ സതീഷ്. ആർ.പൈ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ ബി.എം.എസ് അംഗങ്ങളുടെ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകി. പുതിയ ഭാരവാഹികളായി അജിത പ്രമോദ്, അജി മലയിൽ, ആശ പ്രജീവ്, ശ്രീജിത്ത്‌ നാരായണൻ, അനിൽ പെരുമൂഴിക്കൽ, അച്ചു ഗോപി, ധന്യ സന്തോഷ്‌, ഷാജി പി. എസ് എന്നിവരെ ബിഎംസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ എച്ച്. വിനോദ് പ്രഖ്യാപിച്ചു.