മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ എരിയ കമ്മിറ്റി ഇ.കെ. നായനാർ അനുസ്മരണം നടത്തി. ഏരിയ കമ്മിറ്റി ഓഫീസായ പി.പി. എസ്തോസ് ഭവന് മുന്നിൽ പതാക ഉയർത്തി ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായെ കെ.ടി. രാജൻ, സജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കേന്ദ്രങ്ങളിലും നായനാർ അനുസ്മരണം നടന്നു.