മൂവാറ്റുപുഴ: പായിപ്ര ശ്രീ ഭഗവതി ശാസ്താ ക്ഷേത്രത്തിൽ രണ്ടു വർഷമായി നടത്തിവരുന്ന നാരായണീയ പാരായണ സമ്പൂർണ സമർപ്പണവും അരങ്ങേറ്റവും പായിപ്ര ദമനൻ ഉദ്ഘാടനം ചെയ്തു. തൃക്കളത്തൂർ ആർ. നീലകണ്ഠവാര്യർ അദ്ധ്യക്ഷത വഹിച്ചു. അനിത സുകുമാരൻ സ്വാഗതം പറഞ്ഞു. ക്ഷേത്രം മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി ദീപം തെളിച്ചു. മാലതി ടീച്ചർ, വാർഡ് മെമ്പർ സക്കീർ ഹുസൈൻ, ക്ഷേത്രം പ്രസിഡന്റ് സി.എൻ. വിനോദ്, കുഞ്ഞപ്പൻ ചെട്ടുകുടിയിൽ, ഇ.എസ്. സനു എന്നിവർ സംസാരിച്ചു.