ph
കാലടിയിൽ ശ്രീ ശങ്കരാ സ്ക്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിക്കുന്ന അന്തർ ദേശീയ സംഗീത നൃത്തോത്സവം ഉദ്ഘാടനം ജയറാവു ഉദ്ഘാടനം ചെ യ്യുന്നു

കാലടി : കാലടി ലോക പ്രശസ്ത കലാകാരന്മാരുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമാകുകയാണ് കാലടി. പത്മശ്രീ ജയറാമ റാവു ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ചെയർമാൻ കെ.ടി.സലീം അദ്ധ്യക്ഷനായി. എം.എൽ. എ. റോജി എം.ജോൺ മുഖ്യാതിഥിയായി. ഇംഗ്ലണ്ടിൽ നിന്നുള്ള ഡോ.ഗീതാ ഉപാദ്ധ്യയയ്ക്ക് ഫെസ്റ്റിവൽ കമ്മിറ്റി ഏർപ്പെടുത്തിയ എൻ .ആർ .ഐ. അവാർഡ് ജയറാമ റാവു സമർപ്പിച്ചു. മൺമറഞ്ഞ കലാകാരന്മാരായ എം.എസ്. ഉണ്ണികൃഷ്ണൻ,സുനിൽ ഭാസ്കർ,മഹാദേവൻ പനങ്ങാട്, ആർ.എൽ.വി വേണു കുറുമശ്ശേരി എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ നൃത്തപ്രതിഭാ പുരസ്കാരങ്ങൾ എൻ.പി ജോർജ്, ഡോ.സി.പി.ഉണ്ണികൃഷ്ണൻ, ഡോ.പി.വി ജയരാജ് എന്നിവർ നൽകി. സ്കൂൾ പ്രമോട്ടർ പ്രൊഫ.പി.വി.പീതാംബരൻ, സുധാ പീതാംബരൻ, ഫെസ്റ്റിവൽ ജനറൽ കൺവീനർ എ. ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രൊഫ. പീതാംബരൻ രചിച്ച 'സമർപ്പണ" നൃത്തത്തോടെ ഫെസ്റ്റിവലിന് തിരശീല ഉയർന്നു. ജയറാം റാവു, ടി.റെഡ്ഡിലക്ഷ്മി, തന്യ ഗോസ്വാമി എന്നിവർ കുച്ചിപ്പുടിയിൽ നടനവിസ്മയം തീർത്തു.