നെടുമ്പാശേരി: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിയനം പാറേക്കാട്ടിൽ പരേതരായ കുര്യന്റെ മകൻ എൽദോ (40)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പുളിയനത്ത് വച്ച് എൽദോ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിലിടിച്ചായിരുന്നു അപകടം.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പീച്ചാനിക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മാതാവ്: സാറാമ്മ. ഭാര്യ: ജീന.