നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം പൊയ്ക്കാട്ടുശേരി ശാഖ കുടുംബ സംഗമം യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.കെ. ശശി അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. ടി എസ്. സാനുവിനെ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, ലതാ ഗോപാലകൃഷ്ണൻ, സി.എ. സുബ്രഹ്മണ്യൻ, ബിന്ദു സുതൻ, ആതിര സനൽ, ജയൻ തളിക്കര, പി.വി. സുലോചന, അനിത സന്തോഷ്, ജഗൽ ജി. ഈഴവൻ, ദീപക് മാങ്ങാമ്പിള്ളി, വിജിൽ സോമൻ, എൻ.കെ. സദാശിവൻ, മല്ലികാ വിജയൻ എന്നിവർ സംസാരിച്ചു.