malampambu
മരത്തിൽ കണ്ടെത്തിയ മലമ്പാമ്പുകളിൽ ഒന്ന്

ആലുവ: കുട്ടമശേരി സൂര്യ നഗറിന് സമീപം വള്ളിപ്പടർപ്പുകൾ നിറഞ്ഞ പറമ്പിൽ എട്ടോളം മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പറമ്പിലെ മരത്തിലും നിലത്തുമായി ഇവയെ കണ്ടത്.

പറമ്പിലെ മരക്കൊമ്പിലാണ് ആദ്യം ഒരു പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കൂടുതൽ കുഞ്ഞുങ്ങളെ പല മരങ്ങളിലും മതിലിലും നിലത്തുമായി കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ ഫോറസ്റ്റുകാർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എറണാകുളം സ്വദേശിയുടേതാണ് പറമ്പ്. നാലുവശവും മതിൽ കെട്ടി തിരിച്ചതാണെങ്കിലും ആരും വരാത്തതിനാൽ കാടുപിടിച്ചുകിടക്കുകയാണ്. മൂന്നു മാസത്തോളം പ്രായമായ കുഞ്ഞുങ്ങളാണ് ഇവയെന്ന് ഫോട്ടോ വിലയിരുത്തിയ ഫോറസ്റ്റകാർ പറഞ്ഞു.