കോതമംഗലം: എസ്.എൻ.ഡി.പി യോഗം വടാട്ടുപാറ ശാഖയുടെ അമ്പതാം വാർഷികാഘോഷം യോഗം പ്രസിഡന്റ് ഡോ: എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. വടാട്ടുപാറ-ഇടമലയാർ ശാഖയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. ആദ്യദിന ആഘോഷ പരിപാടികൾ കോതമംഗലം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു. ബിബിൻഷാൻ ആത്മീയ പ്രഭാഷണവും അജി അരവിന്ദ് അനുഗ്രഹ പ്രഭാഷണവും നടത്തി. ശാഖാ പ്രസിഡന്റ് കെ.എൻ. സത്യൻ അദ്ധ്യക്ഷനായി. രണ്ടാം ദിവസം സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അജിനാരായണൻ അദ്ധ്യക്ഷനായി. ഗോൾഡൻ ജൂബിലി ആഘോഷം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.ഷാനിൽ കുമാർ, ശാഖാ പ്രസിഡന്റ് കെ.എൻ. സത്യൻ, സെക്രട്ടറി ഇ.സി. റോയി, അനിൽകുമാർ എം.ടി, കെ.എസ്. ഷാജു, എം.ബി. തിലകൻ, സനൂപ് തിരുമേനി, ഫാ. ജേക്കബ് വടക്കും പറമ്പിൽ, ഫാ. വർഗീസ് പോൾ പുതുമന ക്കുടി, വി.എം. ഷാജിറുദ്ദീൻ ബഖാവി, അനുഗ്രഹ് അലക്സ് ചെറിയാൻ, ജയിംസ് കോറമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു. അമ്പതാം വാർഷികത്തോടനുബന്ധിച്ച് 50 പേർക്ക് ചികിത്സാസഹായവിതരണവും പിണ്ടിമന ശാഖയുടെ കീഴിലുള്ള ഉപ്പുകണ്ടം മരുത്വാമല കുടുംബയൂണിറ്റിലെ കുമാരി അഞ്ജലി വിജുവും ടീമും അവതരിപ്പിച്ച നൃത്താവിഷ്കാരവും വിവിധ കലാപരിപാടികളും നടന്നു.