മൂവാറ്റുപുഴ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ മുടവൂർ രാജീവ് ഗാന്ധി ക്ലബ് വഴി 50 ശതമാനം സാമ്പത്തിക സഹായത്തോടെ മൂന്നാംഘട്ട തയ്യൽ മെഷീൻ വിതരണം മാത്യുകുഴൽനാടൻ എം.എൽ.എ നടത്തി. 55 തയ്യൽ മെഷീനാണ് വിതരണം ചെയ്തത്. ക്ലബ് പ്രസിഡന്റ് കെ.പി. ജോയി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, പി.എ. അനിൽ, ഇ.എം. എൽദോസ്, കെ.വി. വിൽസൻ, ശ്രീധരൻ കക്കാട്ടുപാറ, റെജി പുത്തൻകോട്ട, ജയൻ പച്ചേലിത്തടം, ബിജു കെ. ആന്റണി,സാജു തോമസ് എന്നിവർ പ്രസംഗിച്ചു.