മൂവാറ്റുപുഴ: മാനാറി പുതിനാകുഴി പരേതനായ സുനിൽ കുടുംബ സഹായനിധി സമാഹരണം ഇന്ന് വൈകിട്ട് 5ന് മാനാറി ഭാവന ലൈബ്രറി അങ്കണത്തിൽ സബൈൻ റിസർച്ച് സെന്റർ എം.ഡി. ഡോ.സബൈൻ ശിവദാസൻഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയനേതാക്കൾ,സാംസ്ക്കാരിക പ്രവർത്തകർ, മത സമുദായനേതാക്കൾ, വ്യവസായപ്രമുഖർ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും ത്ത് സംസാരിക്കും. സഹായനിധി കമ്മിറ്റി ചെയർമാൻ പായിപ്രകൃഷ്ണൻ അദ്ധ്യക്ഷനാകും. കൺവീനർ രാജമോനൻ, പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷും സംസാരിക്കും. സുനിലിന്റെ ഭാര്യ രാധാമണി ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഏതാനം ആഴ്ചകൾക്ക് മുമ്പ് സുനിലും മരണത്തിന് കീഴടങ്ങി. രണ്ട് പെൺമക്കളിൽ ഒരാൾ ഭിന്നശേഷിക്കാരിയാണ്. ഇവരുടെ സംരക്ഷണയ്ക്കാണ് സഹായനിധി രൂപീകരണം. ഫോൺ: 9447909250, 9447212857