dd

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനെ ചോദ്യംചെയ്യലിൽ നിന്ന് തത്കാലം ഒഴിവാക്കിയതിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. സ്ഥാനാർത്ഥിയായതിനാൽ തിരഞ്ഞെടുപ്പുകാലത്ത് ഐസക്കിനെ ചോദ്യംചെയ്ത് ബുദ്ധിമുട്ടിക്കരുതെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെയായിരുന്നു ഇ.ഡിയുടെ അപ്പീൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്കിനോട് ഹാജരാകാൻ നിർദ്ദേശിച്ച് വീണ്ടും സമൻസയയ്ക്കാൻ ഇ.ഡിക്ക് തടസമുണ്ടാകില്ല.