തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖായോഗം വയൽവാരം കുടംബയൂണിറ്റ് 26-ാമത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റും കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി ഡി. ജിനുരാജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.സി. വിബിൻ, യൂണിയൻ കമ്മിറ്റിഅംഗം ജയൻ ചെല്ലിച്ചിറ, കമ്മിറ്റിഅംഗം സുനിൽകുമാർ ആഞ്ഞിലിവേലി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രാജേഷ് കണ്ണോത്ത്, വനിതാസംഘം പ്രസിഡന്റ് സുമശശി, യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് രമേശൻ, ജോയിന്റ് സെക്രട്ടറി ഷാജി എന്നിവർ പങ്കെടുത്തു. മികച്ചവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും നടത്തി.