കൊച്ചി: സർക്കാർ സ്‌കൂളുകളിലേക്കുള്ള 6000ത്തിലധികം താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സംവരണ ചട്ടങ്ങൾ പാലിച്ചു നടത്തണമെന്ന് ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്ര നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.

പിന്നോക്ക, ദളിത് സമുദായങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ കൗൺസിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ അദ്ധ്യയന വർഷം നിയമന ചുമതല സ്‌കൂൾ മാനേജുമെന്റുകൾക്കും ഹെഡ് മാസ്റ്റർമാർക്കും നൽകി സംവരണം ആട്ടിമറിക്കാനുള്ള നീക്കമാണ്.

പ്രസിഡന്റ് കെ.എം. സജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ , വൈസ് പ്രസിഡന്റുമാരായ ഡോ.കെ സോമൻ, പൊന്നുരുന്നി ഉമേശ്വരൻ, സമിതി അംഗങ്ങളായ ഡോ. ഷിബു പണ്ടാല, അഡ്വ രാജൻ ബാനർജി, കെ.ജി രാമചന്ദ്രൻ, എം.എൻ. രത്‌നൻ, ഗുരുപ്രസന്ന എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ട്രഷറർ ഡോ.ആർ. ബോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.കെ. സോമൻ നന്ദിയും പറഞ്ഞു.