കൊച്ചി: ടൂറിസം വകുപ്പിന്റെ കീഴിലുള്ള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, കാനിംഗ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് യോഗ്യത.
എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് ഫീസില്ല. പഠനം സൗജന്യമാണ്. ഒ.ബി.സിക്കാർക്ക് ഫീസിളവ് ലഭിക്കും. ഓൺലൈനായോ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി മേയ് 31. വിവരങ്ങൾക്ക് ഫോൺ: 0484-2558385, 2963385, 9188133492. www.fcikerala.org