മരട്: നഗരസഭ ഭിന്നശേഷിക്കാർക്കായി റോബോട്ടിക് വീൽ ചെയറുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. വീൽചെയർ ഉപയോഗിക്കാനുള്ള പരിശീലനവും നൽകി. ഹിയറിംഗ് എയ്ഡുകളും വിതരണം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി പോൾ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, തോമസ് ലെജു, മിനി ഷാജി, സീമ ചന്ദ്രൻ, ദിഷ പ്രതാപൻ, സെക്രട്ടറി ഇ. നാസിം, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫെമിത, അനില സന്തോഷ്, സി.എ. സംഗീത എന്നിവർ സംസാരിച്ചു.
* റോബോട്ടിക് വീൽചെയറുകൾ
ഒരെണ്ണത്തിന് രണ്ടേകാൽലക്ഷംരൂപ വിലവരും. ഒറ്റത്തവണ ചാർജ് ചെയ്താൽ 15 കിലോമീറ്റർവരെ സഞ്ചരിക്കാം. പഞ്ചറാവാത്ത ടയറുകൾ. റാമ്പുകൾ അനായാസമായി കയറാവുന്ന തരത്തിലുള്ള ആധുനിക ഡിസൈൻ സവിശേഷതയാണ്.