y

തൃപ്പൂണിത്തുറ: നഗരസഭയിലെ 36-ാം വാർഡ് കൗൺസിലർ ജയകുമാർ മഴക്കാലരോഗ പ്രതിരോധ ബോധവത്കരണ വാഹനവുമായി വാർഡിൽ പര്യടനം നടത്തി. മഴക്കാല രോഗങ്ങളെയും പ്രതിരോധമാർഗങ്ങളെയും കുറിച്ചുള്ള വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പ്രര്യടനം. ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ്, ദക്ഷിണമേഖല പ്രസിഡന്റ് സന്തോഷ്, കണ്ണൻ തൃക്കോവിൽ അസോ. പ്രസിഡന്റ് ജയകൃഷ്ണൻ, ഗണേഷ്, സുജിത്ത്, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.