മരട്: മരട് സഹകരണബാങ്കിൽനിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് തലംവരെയുള്ള വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് പലിശരഹിതവായ്പ ലഭിക്കും. രക്ഷകർത്താക്കൾ ബാങ്ക് അംഗങ്ങളായുള്ളവർക്ക് മുപ്പത്തയ്യായിരം രൂപവരെ വായ്പ ലഭിക്കും. പത്തു പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം. തവണ മുടക്കംവരുത്തിയാൽ പലിശയും പിഴപ്പലിശയും ബാധകമാകുമെന്നും മുൻകാല പലിശരഹിത വായ്പകൾ കൃത്യതയോടെ തിരിച്ചടച്ചവർക്ക് മുൻഗണന ലഭിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ടി.പി. ആന്റണി അറിയിച്ചു.