കാലടി: ശ്രീശങ്കര നൃത്തോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വൈഷ്ണവി സുകുമാരന്റെ സോളോ നൃത്ത പരിപാടി അരങ്ങേറും. കഴിഞ്ഞ 14 വർഷമായി നൃത്ത അദ്ധ്യാപികയായി പ്രവർത്തിക്കുന്ന വൈഷ്ണവി ഗുരുദേവദർശനത്തെ ആസ്പദമാക്കി 'ഗുരുദേവ കാരുണ്യം" നൃത്തം ചിട്ടപ്പെടുത്തി ആസ്വാദക ശ്രദ്ധ നേടിയിട്ടുണ്ട്. കുച്ചിപ്പുടിയിലെ അഹല്യയും അവതരിപ്പിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. കുച്ചുപ്പുടി ശിവാഷ്ടകം എന്ന ഇനം ഫെസ്റ്റിവൽ വേദിയിൽ അവതരിപ്പിക്കും. ഇന്ന് വൈകിട്ട് 8 മണിക്കാണ് നൃത്ത പരിപാടി.