കൊച്ചി: കടവന്ത്ര എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള സഹോദരൻ അയ്യപ്പൻ കുടുംബയോഗം മട്ടലിൽ ക്ഷേത്രഹാളിൽ നടന്നു. കൺവീനർ എൻ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് പുത്തൻകുരിശ് പ്രഭാഷണം നടത്തി. സി.വി. രവികുമാർ, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ശാഖായോഗം സെക്രട്ടറി ടി.എൻ. രാജീവ്, ഡോ. ടി.കെ. ശിവദാസ്, എ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗുരുദേവകൃതികളുടെ പാരായണവും നടന്നു.