y
ശ്രേയസ് ഗിരീഷിനെ എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ,ഡി. പ്രകാശനും സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ്ബാബുവും ചേർന്ന് മെമന്റോ നൽകി അനുമോദിക്കുന്നു

ചോറ്റാനിക്കര: നാസയുമായി സഹകരിച്ച് ഗ്രഹങ്ങളെക്കുറിച്ച് പഠനംനടത്തി അപൂർവനേട്ടം കൈവരിച്ച് ഇന്ത്യ ബുക്ക്‌ ഒഫ് റെക്കോഡ്സിലും വേൾഡ് വൈഡ് ബുക്സ് ഒഫ് റെക്കോഡ്സിലും ഇടംപിടിച്ച എനാദി സ്വദേശിയായ ശ്രേയസ് ഗിരീഷിനെയും എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഡോ. ദേവികയേയും എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശനും സെക്രട്ടറി എസ്.ഡി. സുരേഷ്ബാബുവും ചേർന്ന് പൊന്നാടയും മെമന്റോയും ക്യാഷ്അവാർഡും നൽകി ആദരിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, പി.കെ. വേണുഗോപാൽ, യു.എസ്. പ്രസന്നൻ, തൊട്ടൂർ രവീന്ദ്രൻ, സുഭാഷ്, ജയ അനിൽ, ഗൗതം സുരേഷ്, ബീന പ്രകാശ്, ആശ അനീഷ്, ഓമന രാമകൃഷ്ണൻ, അച്ചുഗോപി തുടങ്ങിയവർ പ്രസംഗിച്ചു.