പെരുമ്പാവൂർ: കേരള അബ്കാരി ക്ഷേമനിധി ബോർഡ് സംരക്ഷിക്കുക, മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാർ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് എംപ്ളോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു. സി) ജൂൺ 1ന് സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. ആന്റണി അറിയിച്ചു.