കുറുപ്പംപടി: മഞ്ഞപിത്ത വ്യാപനം സമീപപ്രദേശങ്ങളിൽ രൂക്ഷമായ സാഹചര്യത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവൃത്തനങ്ങൾ ആരംഭിച്ച് മുടക്കുഴ പഞ്ചായത്ത്. പഞ്ചായത്തംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചൻ നടത്തി. വൈസ് പ്രസിഡന്റ് ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രാജിക കുട്ടപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ ജിജി തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത്ത്, ഷെറീഫ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.