പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം ഇരിങ്ങോൾ ശാഖയുടെ കീഴിലുള്ള ഗുരുദർശന കുടുംബയോഗ യൂണിറ്റ് വാർഷികം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.വസന്തൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥ് പ്രഭാഷണം നടത്തി, ശാഖ സെകട്ടറി കെ.എൻ. മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ബോസ് ഞാറ്റുംപറസിൽ, ഓമന സുബ്രഹ്മണ്യൻ, ഉഷാ ബാലൻ, സീത ഷാജി, ദീലീപ് , ടി.കെ.ശിവരാജൻ, എം.എസ്. വിനോദ്, രഞ്ജിനി ദിലീപ് എന്നിവർ സംസാരിച്ചു. ടി.കെ.ശിവരാജൻ കൺവീനറും ബീന സോമൻ ജോ. കൺവീനറുമായി ഏഴ് അംഗ കമ്മിറ്റിയെ തിരഞ്ഞടുത്തു.