sndp-nellad

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം നെല്ലാട് ശാഖയിലെ കുടുംബയോഗങ്ങളുടെ സംഗമവും കുമാരനാശാൻ അനുസ്മരണവും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രമേശൻ മലയാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.