പെരുമ്പാവൂർ: വരയിൽ ഫാമിലി ട്രസ്റ്റിന്റെ പതിനാലാമത് വാർഷികാഘോഷം കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് ട്രെയിനർ ഡി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖ പ്രസിഡന്റ് എം.ബി. രാജൻ, സെക്രട്ടറി സുഭാഷിതൻ, പഞ്ചായത്ത് മെമ്പർ സോളി ബെന്നി, കെ.എസ്. മോഹനൻ, ടി.എൻ. പുഷ്പാംഗദൻ, കെ. അനുരാജ് , വി.എം. നടേശൻ, ജിജി, ബിജു, കാലടി എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു.