gopalakrishnan
കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭവനേശ്വരി മഹാദേവി ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രാചാര്യനായിരുന്ന അഴകത്ത് ശാസ്തൃ ശർമൻ നമ്പൂതിരിപ്പാടിന്റെ ഒന്നാം അനുസ്മരണ സമ്മേളനത്തിൽ ഗോപാലകൃഷ്ണകുഞ്ഞ് (തന്ത്രവിദ്യാപീഠം) അനുസ്മരണ പ്രഭാഷണം നടത്തുന്നു

ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭവനേശ്വരി മഹാദേവി ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രാചാര്യനായിരുന്ന അഴകത്ത് ശാസ്തൃ ശർമൻ നമ്പൂതിരിപ്പാടിന്റെ ഒന്നാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഗുരുസ്മരണയോടെ യോഗം ആരംഭിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണകുഞ്ഞ് (തന്ത്രവിദ്യാപീഠം) അനുസ്മരണ പ്രഭാഷണം നടത്തി. രാമചന്ദ്രൻ തന്ത്രി, സി.കെ. കരുണാകരൻ തന്ത്രി, എം.സി. സാബു ശാന്തി, എളവൂർ വിജയൻ ശാന്തി, ശങ്കരൻ ശാന്തി, കെ.എൻ. പ്രകാശൻ തുണ്ടത്തുംകടവ്, ടി.പി. സൗമിത്രൻതന്ത്രി (ക്ഷേത്രം മേൽശാന്തി), കെ.എ. പ്രകാശൻ, കെ.കെ. ഷിബു എന്നിവർ സംസാരിച്ചു. തുടർന്ന് പ്രസാദ സദ്യയും നടന്നു.